മെസിക്ക് അടുത്ത റെക്കോഡ്

ഫുട്‌ബോളിലെ പരിപൂര്‍ണനാണ് ലയണല്‍ മെസി. മെസിക്കെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്ക് മെസി എന്നും മറുപടി നല്‍കിതയ് തന്റെ കേളി മികവിലൂടെയാണ്. സ്വന്തം ആരാധകരുടെ പരിഹാസത്തിന് ഒരാഴ്ചയ്ക്ക് ശേഷം എവേ മത്സരത്തിനിറങ്ങിയ മെസ്സി വിമര്ശകരുടെ വായയടപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ലീഗ് 1 ല്‍ നീസിനെതിരെ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പിഎസ്ജി മിന്നുന്ന ജയം നേടി. പിഎസ്ജിയുടെ ആദ്യ ഗോള്‍ നേടിയത് ലയണല്‍ മെസ്സിയാണ്.സെര്‍ജിയോ റാമോസ് നേടിയ രണ്ടാമത്തെ ഗോളിന് അസിസ്റ്റ് നല്‍കിയത് മെസ്സിയയിരുന്നു.

26-ാം മിനിറ്റില്‍ ലെഫ്റ്റ് ബാക്ക് ന്യൂനോ മെന്‍ഡസിന്റെ ക്രോസില്‍ നിന്നാണ് മെസ്സി ആദ്യ ഗോള്‍ നേടിയത്. ആ ഗോള്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടക്കുന്നതിന് സഹായിച്ചു .702 ഗോളുകളാണ് മെസ്സി യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി നേടിയിട്ടുള്ളത്. 701 ഗോളുകള്‍ നേടിയിട്ടുള്ള റൊണാള്‍ഡോയെയാണ് ഇക്കാര്യത്തില്‍ മെസ്സി പിന്തള്ളിയിരിക്കുന്നത്. റൊണാള്‍ഡോയെക്കാള്‍ 105 മത്സരങ്ങള്‍ കുറവ് കളിച്ചു കൊണ്ടാണ് മെസ്സി നേട്ടത്തില്‍ എത്തിയത് .

ബാഴ്സലോണയില്‍ 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകളാണ് മെസ്സി സ്വന്തമാക്കിയത്്.പിഎസ്ജിക്കായി 68 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 30 ഗോളുകള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ പിഎസ്ജിക്കായി 34 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളും 17 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.

പിന്നീട് 76 ആം മിനുട്ടില്‍ വെറ്ററന്‍ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന്റെ ഗോളിന് അസിസ്റ്റ് ചെയ്ത് കൊണ്ട് പിഎസ്ജിയുടെ വിജയം പൂര്‍ത്തിയാക്കി.ഒമ്പത് മത്സരങ്ങളില്‍ നിന്ന് 13 അസിസ്റ്റുകളോടെ മെസ്സി ലിഗ് 1 അസിസ്റ്റില്‍ മുന്നിലാണ്.ഇതോടെ മെസ്സി തന്റെ ക്ലബ് കരിയറില്‍ ഇപ്പോള്‍ 301 അസിസ്റ്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സീസണില്‍ ലീഗ് 1-ല്‍ കളിച്ച 25 മത്സരങ്ങളില്‍ നിന്ന് 28 ഗോളുകളുടെ സംഭാവനയാണ് മെസ്സിക്കുള്ളത്. റാമോസിന് അസിസ്റ്റ് നല്‍കിയതോടെ മറ്റൊരു ചരിത്രനേട്ടത്തിനു കൂടിയാണ് ഫ്രഞ്ച് ലീഗ് സാക്ഷ്യം വഹിച്ചത്. ക്ലബ് ഫുട്ബോളില്‍ ആയിരം ഗോളുകളില്‍ ഭാഗമാകാന്‍ ലയണല്‍ മെസ്സിക്ക് സാധിച്ചു. ബാഴ്സലോണ, പിഎസ്ജി ടീമുകള്‍ക്ക് ഒപ്പമാണ് ആയിരം ഗോളുകളില്‍ ഭാഗം ആയത്. 702 ഗോളുകളും 298 അസിസ്റ്റുകളുമാണ് മെസി ഈ രണ്ട് ക്ലബുകള്‍ക്കായി നേടിയിട്ടുള്ളത്.

 

Exit mobile version