ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഉന്നം വച്ച് സെര്‍ജിയോ അഗ്യൂറോ

റയല്‍ മാഡ്രിഡിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളുകളുടെ നിലവാരത്തെ താഴ്ത്തി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോ.

റയല്‍ മാഡ്രിഡിനുവേണ്ടി കരീം ബെന്‍സെമയുടെയും റൗളിന്റെയും ഗോളുകള്‍ മികച്ചതായിരുന്നുവെന്ന് മുന്‍ ബാഴ്സലോണ താരം കൂടിയായ അഗ്യൂറോ അഭിപ്രായപ്പെട്ടു.”റയലിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെക്കാള്‍ കൂടുതല്‍ മികച്ച ഗോളുകള്‍ നേടിയത് റൗള്‍ ഗോണ്‍സാലസും കരീം ബെന്‍സിമയുമാണെന്നാണ് എന്റെ അഭിപ്രായമെന്നും സെര്‍ജിയോ അഗ്വേറോ പറഞ്ഞു.

ലയണല്‍ മെസിയുടെ അടുത്ത സുഹൃത്തായ സെര്‍ജിയോ അഗ്വേറോ ഇതിന് മുന്‍പും റൊണാള്‍ഡോയെ ഉന്നംവെക്കുന്ന പ്രസ്താവനകളുമായി രംഗത്ത് വന്നിരുന്നു.

Exit mobile version