വിജയവഴിയിൽ തിരികെയെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയമില്ലാത്ത മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി. ബ്രെന്റ്‌ഫോര്‍ഡിനെ ഓള്‍ഡ്ട്രാഫോര്‍ഡില്‍ വെച്ച് നേരിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. യുണൈറ്റന്റെ ഗോളടിയന്ത്രം റാഷ്‌ഫോഡ് തന്നെയാണ് ബ്രന്റ്‌ഫോഡിനെതിരെയും ഗോള്‍ നേടിയത.് തുടക്കം മുതല്‍ നല്ല പ്രസിംഗ് ഫുട്‌ബോള്‍ കളിച്ച് നിരന്തരം അറ്റാക്ക് നടത്താന്‍ യുണൈറ്റഡിനായി. 27ആം മിനുട്ടില്‍ സബിറ്റ്‌സറിന്റെ ഒരു അസിസ്റ്റില്‍ നിന്നായിരുന്നു റാഷ്‌ഫോര്‍ഡിന്റെ ഗോള്‍. റാഷ്‌ഫോര്‍ഫിന്റെ ഈ സീസണിലെ 28ആം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയില്‍ ബ്രെന്റ്‌ഫോര്‍ഡ് സമനിലക്കായി ആഞ്ഞു ശ്രമിച്ചു. യുണൈറ്റഡ് ഡിഫന്‍സും ഡി ഹിയയും ആ ആക്രമണങ്ങളെ തടഞ്ഞു വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 53 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Exit mobile version