കോപ്പ ഡെല്‍ റേ സെമിയില്‍ ബാഴ്സലോണ എതിരാളികളായ റയല്‍ മാഡ്രിഡിനോട് 4-0 ന് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ആരാധകര്‍ മത്സരത്തിലുടനീളം ലയണല്‍ മെസ്സിയുടെ പേര് ചാന്റ് ചെയ്യുകയായിരുന്നു. മെസ്സി ക്യാമ്പ് നൂവിലേക്ക് മടങ്ങുമെന്ന ഊഹാപോഹങ്ങള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കളിക്കിടെ മാത്രമല്ല മത്സരം ആരംഭിക്കുന്നതിന് മുമ്പ് സ്റ്റേഡിയത്തിന് പുറത്ത് നില്‍ക്കുന്ന ആരാധകരും അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നത് കാണാമായിരുന്നു. മാഡ്രിഡിനെതിരായ ഹോം മത്സരത്തിനിടെ കാണികള്‍ മെസ്സിയുടെ പേര് ചാന്റ് ചെയ്യുന്ന വീഡിയോകള്‍ നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കുകയും ചെയ്തു.മത്സരത്തിന്റെ പത്താം മിനുട്ടിലാണ് മെസിക്കായി ആരാധകര്‍ ആര്‍ത്തു വിളിച്ചത്. ലയണല്‍ മെസി ബാഴ്സലോണയില്‍ അണിഞ്ഞിരുന്ന പത്താം നമ്പര്‍ ജേഴ്സിയുടെ പ്രതീകമായാണ് പത്താം മിനുട്ടില്‍ മെസിയുടെ പേര് ക്യാമ്പ് നൂവില്‍ മുഴങ്ങിയത്.
Discussion about this post