ചെല്‍സിയുടെ ഇടക്കാല മാനേജരായി ചുമതലയേല്‍ക്കാന്‍ ഫ്രാങ്ക് ലാംപാര്‍ഡ് സമ്മതിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.ഫ്രാങ്ക് ലാംപാര്‍ഡ് ചെല്‍സിയുടെ ഓഫര്‍ സ്വീകരിച്ചതായി ഫാബ്രിസിയോ റൊമാനൊയും റിപ്പോര്‍ട്ട് ചെയ്തു. ജനുവരി വരെ എവര്‍ട്ടണിന്റെ പരിശീലകനായിരുന്ന ലാംപാര്‍ഡ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ പരിചിതമായ ചുറ്റുപാടുകളിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. കളിക്കാരനെന്ന നിലയില്‍ 13 വര്‍ഷം ചെല്‍സിയില്‍ ചിലവഴിച്ച ലാംപാര്‍ഡ് 2019-2021 മുതല്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.211 ഗോളുകളുമായി ചെല്‍സിയുടെ എക്കാലത്തെയും ടോപ് സ്‌കോററായ 44-കാരനെ 84 മത്സരങ്ങള്‍ക്ക് ശേഷം 2021 ജനുവരിയില്‍ പുറത്താക്കി. തുടര്‍ത്തോല്‍വികളെ ത്തുടര്‍ന്ന് ഗ്രഹാം പോട്ടറെ ചെല്‍സി കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. പോട്ടര്‍ പുറത്തായതിന് ശേഷമുള്ള ആദ്യത്തെ മത്സരം ചെല്‍സി കഴിഞ്ഞ ദിവസം ലിവര്‍പൂളിനെതിരെ കളിച്ചിരുന്നു. താല്‍ക്കാലിക പരിശീലകനായ ബ്രൂണോ സാള്‍ട്ടയറാണ് മത്സരത്തില്‍ ടീമിനെ നയിച്ചത്.
Summary: Frank Lampard was appointed as Chelsea’s interim manager