ന്യൂ ഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പം അനിൽ ആന്റണി ബിജെപി ആസ്ഥാനത്തെത്തിയത്. പീയുഷ് ഗോയല്‍, വി.മുരളീധരന്‍ എന്നിവരും ബിജെപി ആസ്ഥാനത്തുണ്ട്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒരു പ്രമുഖ വ്യക്തിത്വം പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി അറിയിച്ചിരിക്കുന്നത്. മൂന്ന് മണിക്ക് വാര്‍ത്താസമ്മേളനം വിളിക്കുകയുണ്ടായി.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. മോദിയേക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോൺഗ്രസിൽ നിന്നടക്കം രൂക്ഷ വിമർശനം നേരിട്ടതോടെ ഔദ്യോഗിക സ്ഥാനങ്ങൾ എല്ലാം അനിൽ ആന്റണി ഒഴിഞ്ഞിരുന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്നത് അടക്കമുള്ള പ്രസ്താവനകൾ അനിൽ നടത്തിയിരുന്നു.
ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പ്രകീർത്തിച്ചും കോൺഗ്രസിനെ വിമർശിച്ചും പല തവണ അനിൽ ആന്റണി രംഗത്ത് വന്നിരുന്നു. ഇതോടെ അനിലിന്റെ ബിജെപി പ്രവേശത്തിന്റെ അഭ്യൂഹങ്ങൾ ചർച്ചയായിരുന്നു.