ലയണല്‍ മെസ്സിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത് തുടരുകയാണ്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോണ്‍ട്രാക്ട് വരുന്ന ജൂണ്‍ മാസത്തില്‍ അവസാനിക്കും. ഈ കരാര്‍ ലയണല്‍ മെസ്സി പുതുക്കിയിട്ടില്ല എന്ന് മാത്രമല്ല അത് പുതുക്കാനുള്ള യാതൊരുവിധ താല്പര്യങ്ങളും മെസ്സി കാണിച്ചിട്ടുമില്ല. നിലവില്‍ അദ്ദേഹം പാരീസ് വിടാന്‍ തന്നെയാണ് തീരുമാനം എടുത്തിരിക്കുന്നത്. അതോ സമയം സൗദിയില്‍ നിന്ന് റൊക്കോ#് തുകയ്ക്ക് മെസിക്ക് ഓഫര്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സൗദി അറേബ്യ ക്ലബ് അല്‍ ഹിലാലില്‍ നിന്ന് ഒരു വര്‍ഷം ശമ്പളമായി 400 ദശലക്ഷം യൂറോയിലധികം വിലയുള്ള ഔദ്യോഗിക ഓഫര്‍ മെസ്സിക്ക് ലഭിച്ചതായി ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം400 മില്ല്യണ്‍ 3500 കോടിക്ക മുകളിലായിരുന്നു ഈ ഓഫര്‍. അല്‍ നസ്റില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ലഭിച്ച ഓഫറിന്റെ ഇരട്ടിയോളം വരും ഇത്.നിരസിക്കാന്‍ പ്രയാസമുള്ള ഒരു ഓഫര്‍ ആണെങ്കിലും ലോകകപ്പ് ജേതാവ് അത് ചെയ്യാന്‍ തയ്യാറാണ്, അദ്ദേഹത്തിന്റെ ”മുന്‍ഗണന യൂറോപ്പില്‍ തുടരുക എന്നതാണ്”, റൊമാനോ പറയുന്നു.
ബാഴ്സ ആരാധകര്‍ക്ക് ഇതൊരു നല്ലൊരു വര്ത്തയായിട്ടാണ് കാണുന്നത്. കാരണം മെസ്സി പിഎസ്ജിയുടെ ഓഫര്‍ സ്വീകരിക്കുന്നില്ലെങ്കിലും യൂറോപ്പില്‍ തുടരാന്‍ ആഗ്രഹിക്കുന്നു. മെസ്സിയില്‍ ഇതുവരെ ശക്തമായ താല്‍പ്പര്യം പ്രകടിപ്പിച്ച ഒരേയൊരു ടീം ബാഴ്സയാണ്. മെസ്സിക്ക് വേണ്ടിയുള്ള ഏത് നീക്കവും ബാര്‍സയ്ക്കൊപ്പം പ്രവര്‍ത്തിക്കേണ്ട സങ്കീര്‍ണ്ണമായ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ക്കനുസൃതമായിരിക്കണം, എന്നാല്‍ ഔദ്യോഗിക ഓഫര്‍ അയയ്ക്കാനും തുറന്ന ചര്‍ച്ചകള്‍ നടത്താനും ക്ലബ് നിരവധി വഴികളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫാബ്രിസിയോ പറഞ്ഞു. ഇന്റര്‍ മിലാനും ഇന്റര്‍ മിയാമിയും മാഞ്സ്റ്റര്‍ സിറ്റിയുമാണ് പിന്നെ മെസി എത്താന്‍ സാധ്യതയുള്ള ക്ലബുകള്‍. പക്ഷെ മെസ്സി ബാഴ്സയിലേക്ക് തിരികെ പോകാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ബാഴ്സയുടെ ഓഫറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മെസ്സി.
Discussion about this post