ട്രംപിനെ കുടുക്കിയ പോൺ സ്റ്റാർ

മുൻ അമേരിക്കൻ പ്രസിഡന്റ് സാക്ഷാൽ ശ്രീമാൻ ഡൊണാൾഡ് ട്രംപിന്റെ അവസ്ഥ കണ്ടാൽ ശത്രുക്കൾ പോലും കരഞ്ഞുപോകും. അധികാരത്തിൽ ഇരുന്നപ്പോഴും അല്ലാത്തപ്പോഴും വായിത്തോന്നിയത് വിളിച്ചുപറഞ്ഞ് സകലരുടെയും വിരോധം വാരിക്കൂട്ടിയിട്ടുണ്ട്. ഇപ്പോ പുള്ളിക്ക് അടിയായത് പെണ്ണുകേസാണ്. പണ്ടേ ഇക്കാര്യത്തിൽ പുള്ളി പുലിയാണെന്ന് എല്ലാർക്കും അറിയാം. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറഞ്ഞത് പുള്ളിടെ കാര്യത്തിൽ അച്ചിട്ടായി. പോൺസ്റ്റാറിന് പണം കൊടുത്തത് തന്നെയാണ് പുലിവാലായത്.

നീലച്ചിത്രങ്ങളിൽ അഭിനയിച്ച് പേരെടുത്ത, അഡൽറ്റസിന്റെ ഇടയിൽ പോപ്പുലറായ കക്ഷിയാണ് സ്റ്റോമി ഡാനിയേൽസ്. അവരുമായി ട്രെംപിന് ചില്ലറ അടുപ്പമൊക്കെ ഉണ്ടായിരുന്നു. പത്രഭാഷയിൽ പറഞ്ഞാൽ ഇച്ചിരെ വഴിവിട്ട ബന്ധം.

അമേരിക്കൻ മാധ്യമങ്ങൾ പറയുന്നു 2008 ലൊക്കെ ഇരുവരും ഭയങ്കര അടുപ്പത്തിലായിരുന്നുവെന്നാണ്. ശരിയായിരിക്കാം. അതുകൊണ്ടാണല്ലോ, 2016ൽ പ്രസിഡന്റായി മത്സരിക്കുന്നതിന് മുമ്പ് ഈ സ്റ്റോമി ഡാനിയേൽസ് എന്ന നടിക്ക് ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയത്. അതായത് നമ്മുടെ നാട്ടിലെ ഒന്നേകാൽ കോടി രൂപ. എന്താണ് പണം കൊടുത്തത്. വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ എന്ന് എതിരാളികൾ. അല്ലെന്ന് ട്രംപ്. ഒടുവിൽ സംഗതി കേസായി. വെറും കേസല്ല, ക്രിമിനൽ കേസ്. കേസ് കേട്ട മാൻഹാറ്റൻ കോടതി ട്രംപിനെതിരെ 34 കുറ്റങ്ങൾ ചുമത്തി. അറസ്റ്റും രേഖപ്പെടുത്തി.

കുറ്റപത്രം വായിച്ചുകേൾക്കുമ്പോഴും ട്രംപ് കുലുങ്ങിയില്ല. ആരോപണങ്ങൾ അപ്പാടെ നിഷേധിച്ചു. സംഗതി അത്ര തമാശയല്ല. 136 വർഷം വരെ പുള്ളിക്ക് തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് പറയുന്നത്. അടുത്തത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ കൂടുതൽ സാധ്യതയുള്ള ട്രംപിന് കനത്ത തിരിച്ചടിയായിരിക്കയാണ് കോടതി നടപടി.

കുറ്റം ചുമത്തപ്പെട്ടവർക്കോ ജയിലിലടയ്ക്കപ്പെട്ടവർക്കോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നു യുഎസിൽ നിയമമില്ലെങ്കിലും ട്രംപിന്റെ എതിരാളികൾ ഇത് ആയുധമാക്കുമെന്നുറപ്പാണ്. 2020ലെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള മറ്റു ക്രിമിനൽ കേസുകളിലും ട്രംപ് നടപടി നേരിടുന്നുണ്ട്. ആക്ച്വലി പാപി ചെന്നടം പാതാളം എന്നു പറഞ്ഞതുപോലെത്തെ അവസ്ഥയിലാണ് ട്രംപദ്ദേഹം.

Exit mobile version