സാരിയിലൊരു ഫുട്ബോൾ മത്സരം, അമ്പരന്ന് കാണികൾ, കൈയടിച്ച് സോഷ്യൽമീഡിയ

വീഡിയോ സോഷ്യൽമീഡിയയിലും വൈറലായി

അഞ്ചര മീറ്ററുള്ള സാരി ചുറ്റുന്നത് തന്നെ ഒരു വലിയ പണിയാണെന്ന് കരുതുന്ന സ്ത്രീകളുണ്ട്. സംഗതി ഉടുത്താൽ പൊളിയാണേലും സാരി ചുറ്റി നടക്കുന്നത് ഇമ്മിണി ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോ സാരിയുടുത്ത് മൈതാനം മുഴുവൻ ഓടി കാൽപ്പന്ത് തട്ടിയാലോ.
കഴിഞ്ഞയാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ഫുട്ബോൾ മത്സരത്തിലാണ് സ്ത്രീകൾ സാരി ധരിച്ച് സ്ത്രീകൾ പന്തുതട്ടി കാണികളെ അമ്പരപ്പിച്ചത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായി. സ്ത്രീകൾ ആഹ്ലാദത്തോടെ ഗ്രൗണ്ടിലൂടെ പന്ത് തട്ടുന്നത് വീഡിയോയിൽ കാണാം. വനിതാ കളിക്കാരുടെ ആവേശം കാണികളിലേക്കും പകർന്നു. ഗോൾ വീണപ്പോൾ ആവേശം വാനോളമെത്തി. “ഗോൾ ഇൻ സാരി” എന്ന് പേരിട്ടിരിക്കുന്ന ദ്വിദിന ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായിരുന്നു മത്സരം.വ്യത്യസ്തമായ ഈ ഫുട്ബോൾ മത്സരത്തിന് കമന്ററി നൽകിയത് മധ്യപ്രദേശിലെ ഗ്വാളിയോർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ കിഷോർ കന്യാലാണ്.

Exit mobile version