കേരള ബ്ലാസ്റ്റേഴ്‌സ് പരസ്യമായി മാപ്പു പറഞ്ഞു; ഇനി പിഴ വര്‍ധിക്കില്ല

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് പരസ്യമായി മാപ്പു പറഞ്ഞു. ക്ലബും പരിശീലകന്‍ ഇവാന്‍ വുകമാനോവിചും പരസ്യമായി മാപ്പു പറയണം എന്ന എ ഐ എഫ് എഫ് വിധി അംഗീകരിച്ചു കൊണ്ടാണ്‍ ക്ലബും കോച്ചും അവരുടെ തെറ്റ് അംഗീകരിച്ചു കൊണ്ട് പരസ്യമായി മാപ്പു പറഞ്ഞത്. മാപ്പു പറഞ്ഞില്ല എങ്കില്‍ പിഴ വര്‍ധിക്കും എന്ന് എ ഐ എഫ് എഫ് പറഞ്ഞിരുന്നു. ബെംഗളൂരുവിനെതിരെ കളം വിടാനുള്ള തീരുമാനം അപക്വമായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇവാന്‍ വുകമാനോവിചും ഒരു പ്രസ്താവനയിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതോടെ ക്ലബിനും കോച്ചിനും എതിരെയുള്ള പിഴ വര്‍ധിക്കില്ല എന്ന് ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഇപ്പോള്‍ നാല് കോടി രൂപ ആണ് ഇപ്പോള്‍ പിഴ ചുമത്തിയത്. പരസ്യമായി എന്നും മാപ്പു പറഞ്ഞില്ല എങ്കില്‍ പിഴ ആറ് കോടി രൂപ ആക്കി ഉയര്‍ത്തുമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന് എഐഎഫ്എഫ് നടത്തുന്ന ടൂര്‍ണമെന്റുകളില്‍ നിന്ന് 10 മത്സരങ്ങളുടെ വിലക്കാണ് ഇപ്പോള്‍ ഉള്ളത്. ഒപ്പം അഞ്ച് ലക്ഷം രൂപ പിഴയും ഉണ്ട്.

Exit mobile version