ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയം. മെസിയും എംബപ്പെയും കളത്തിലിറങ്ങിയിട്ടും സ്വന്തം ഗ്രൗണ്ടില്‍ ലിയോണിനോടാണ് പി എസ് ജി തോറ്റത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. കഴിഞ്ഞ മത്സരത്തില്‍ പി എസ് ജി റെന്നെയോടും പരാജയപ്പെട്ടിരുന്നു. അവസാന നാലു മത്സരങ്ങളില്‍ മൂന്നിലും പി എസ് ജി പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ ലിയോണ്‍ ഒരു പെനാള്‍ട്ടി നഷ്ടപ്പെടുത്തിയത് കൊണ്ട് പി എസ് ജിയുടെ പരാജയ ഭാരം കുറഞ്ഞു. ആദ്യ പകുതിയില്‍ കിട്ടിയ പെനാള്‍ട്ടി ലകാസെറ്റെ ആയിരുന്നു എടുത്തത്. എന്നാല്‍ ലിയോണ്‍ സ്‌ട്രൈക്കറുടെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തു പോയി. രണ്ടാം പകുതിയില്‍ 56ആം മിനുട്ടില്‍ യുവതാരം ബാര്‍കോള ലിയോണായി വിജയ ഗോള്‍ നേടി. ഇന്നു പരാജയപ്പെട്ടു എങ്കിലും പി എസ് ജി ഇപ്പോഴും ലീഗില്‍ ഒന്നാമത് തുടരുന്നു. 29 മത്സരങ്ങളില്‍ നിന്ന് അവര്‍ക്ക് 66 പോയിന്റ് ഉണ്ട്. ലിയോണ്‍ 44 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്നു.
Discussion about this post