മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ന്യൂകാസില്‍ ഷോക്ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ലീഗ് കപ്പ് ഫൈനലില്‍ തോറ്റതിന്റെ കണക്ക് ന്യൂകാസില്‍ യുണൈറ്റഡ് തീര്‍ത്തു. സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ന്യൂകാസില്‍ തോല്‍പ്പിച്ചത്. കസെമിറോ ഇല്ലാതെ ഇറങ്ങിയ യുണൈറ്റഡിന് കളി ഒരു ഘട്ടത്തിലും നിയന്ത്രിക്കാന്‍ ആയില്ല. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. പക്ഷെ രണ്ടാം പകുതിയിലെ രണ്ട് ഗോളുകള്‍ ന്യൂകാസിലിനെ വിജയതീരത്തെത്തിച്ചു. 65ആം മിനുട്ടില്‍ ജോ വില്ലകിന്റെ ഒരു ഹെഡര്‍ ന്യൂകാസിലിന് ലീഡ് നല്‍കി. ഈ ഗോളില്‍ നിന്ന് കരകയറാന്‍ യുണൈറ്റഡ് ചില സബ്സ്റ്റിട്യൂഷനിലൂടെ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. 88ആം മിനുട്ടില്‍ കാലം വില്‍സണിലൂടെ ന്യൂകാസില്‍ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ന്യൂകാസില്‍ യുണൈറ്റഡ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തി. ഇരു ടീമുകള്‍ക്കും 50 പോയിന്റ് ആണെങ്കിലും ഗോള്‍ ഡിഫറന്‍സ് ന്യൂകാസില്‍ യുണൈറ്റഡിന് ഗുണം ചെയ്തു.

Exit mobile version