ഗ്രഹാം പോട്ടറെ ചെല്‍സി പുറത്താക്കി

ചെല്‍സി പരിശീലക സ്ഥാനത്തുനിന്നും ഗ്രഹാം പോട്ടറെ പുറത്താക്കി. പോട്ടറിനെ പുറത്താക്കിയതായി ചെല്‍സി തന്നെ ഔദ്യോഗികകമായി പ്രഖ്യാപിച്ചു. പ്രീമിയര്‍ലീഗില്‍ ആസ്റ്റണ്‍ വില്ലയോടു കൂടെ പരാജയപ്പെട്ടതോടെ ചെല്‍സി ഉടമകള്‍ക്ക് പോട്ടറിലുള്ള അവസാന പ്രതീക്ഷയും അവസാനിക്കുക ആയിരുന്നു. പരാജയത്തോടെ ചെല്‍സി ആദ്യ പത്തില്‍ നിന്നും പുറത്തുപോയിരുന്നു. നിലവില്‍ പതിനൊന്നാം സ്ഥാനത്താണ് ചെല്‍സി. ടൂഷലിന് പകരക്കാരന്‍ ആയായിരുന്നു ചെല്‍സി പോട്ടറിനെ ബ്രൈറ്റണില്‍ നിന്ന് എത്തിച്ചത്. ബ്രൈറ്റണിലെ മികവ് ഒന്നും പോട്ടറിന് ചെല്‍സിയില്‍ ആവര്‍ത്തിക്കാന്‍ ആയില്ല. പുതിയ പരിശീലകന്‍ ആരായിരിക്കും എന്ന് ചെല്‍സി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ പരിശീലകനായുള്ള അന്വേഷണം അണിയറയില്‍ നടത്തുന്നുണ്ട്. ബയേണ്‍ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട നഗല്‍സ്മാന്‍ ആണ് ചെല്‍സിയുടെ അടുത്ത പരിശീലകനാകാന്‍ സാധ്യത ലിസ്റ്റില്‍ മുന്നില്‍.

Exit mobile version