ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്ന ഒറ്റ ലക്ഷ്യവുമായി മുന്നേറുന്ന ആഴ്‌സണല്‍ വിജയം തുടരുകയാണ്. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ വെച്ച് ലീഡ്‌സ് യുണൈറ്റഡിനെ നേരിട്ട ആഴ്‌സണല്‍ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം നേടി. തീര്‍ത്തും ഏകപക്ഷീയമായ പ്രകടനമാണ് ആഴ്‌സണല്‍ പുറത്തിടുത്തത്. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് മടങ്ങി എത്തിയ ഗബ്രിയേല്‍ ജീസുസ് ഇരട്ട ഗോളുമായി തിളങ്ങി.
ആദ്യ പകുതിയില്‍ ജീസുസ് ജയിച്ച പെനാള്‍ട്ടി ജീസുസ തന്നെ ലക്ഷ്യത്തില്‍ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡിഫന്‍ഡര്‍ ബെന്‍ വൈറ്റിലൂടെ ആയിരുന്നു ആഴ്‌സണലിന്റെ രണ്ടാം ഗോള്‍.
55ആം മിനുട്ടില്‍ ജീസുസ് വീണ്ടും ഗോള്‍ നേടിയതോടെ ആഴ്‌സണല്‍ വിജയം ഉറപ്പായി. 76ആം മിനുട്ടില്‍ ക്രിസ്റ്റന്‍സിലൂടെ ലീഡ്‌സ് ഒരു ഗോള്‍ മടക്കി എങ്കിലും അത് ആശ്വാസ ഗോള്‍ മാത്രമായി മാറി. അവസാന ക്‌സാക്ക കൂടെ ഗോള്‍ നേടിയതോടെ ജയം ആഴ്‌സണല്‍ പൂര്‍ത്തിയാക്കി. ആഴ്‌സണല്‍ ഈ ജയത്തോടെ 29 മത്സരത്തില്‍ നിന്ന് 72 പോയിന്റില്‍ എത്തി. ഒരു മത്സരം കുറവ് കളിച്ച സിറ്റിയേക്കാള്‍ 8 പോയിന്റിന്റെ ലീഡ് ആഴ്‌സണലിന് ഉണ്ട്.