തൃശൂർ: ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞ് നാല് മരണം. നെല്ലിക്കുന്ന് സ്വദേശികളാണ് രണ്ട് സ്ത്രീകളും ഒരു കുട്ടിയും ബസ് ഡ്രൈവറും മരിച്ചെന്നാണ് വിവരം. തമിഴ്‌നാട്ടിലെ മന്നാര്‍ഗുഡിയിൽ പുലർച്ചെയാണ് അപകടം.
ബസിലുണ്ടായിരുന്ന 40 പേര്‍ക്ക് പരുക്കേറ്റു. ബസ് ജീവനക്കാരുടെ പരുക്ക് ഗുരുതരമാണ്. തൃശൂര്‍ പട്ടിക്കാടുളള കെ വി ട്രാവല്‍സ് ബസാണ് അപകടത്തില്‍പ്പെട്ടത്. 51 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ശനിയാഴ്ച രാത്രി ഏഴ് മണിയോടു കൂടിയായിരുന്നു ഒല്ലൂരിൽ നിന്ന് സംഘം തീർത്ഥാടനത്തിന് തിരിച്ചത്. തഞ്ചാവൂരിനടുത്ത് ഓർത്തനാട് വെച്ച് ബസ് നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് ചെങ്കുത്തായ കുഴിയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ മണ്ണാർക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.