ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ താനാണെന്ന് അവാകാശപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ താനാണെന്ന് അവാകാശപ്പെട്ട് അല്‍-നാസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.ഗോള്‍ അറേബ്യയോടാണ് ക്രിസ്റ്റ്യാനോ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.38 കാരനാ റൊണാള്‍ഡോയെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. നിറം മങ്ങിപ്പോയ കഴിഞ്ഞ സീസണിനും ഖത്തര്‍ ലോകകപ്പിനും ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അല്‍ നാസര്‍ ക്ലബിനായും പോര്‍ച്ചുഗളിനായും ഗോളടിച്ചുകൂട്ടി തന്റെ പ്രതാപ കാലത്തിലേക്കുള്ള തിരുച്ച് പോക്ക് ആഘോഷമാക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 2022-ല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയത്തോടെ സിംഹാസനം ലയണല്‍ മെസ്സി അവകാശപ്പെട്ടുവെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും റൊണാള്‍ഡോ ആരാധകര്‍ക്ക് അതിനോട് എതിര്‍പ്പാണ്.

 

 

Exit mobile version