ചെൽസിക്ക് വീണ്ടും തോൽവി

ചെല്‍സി വീണ്ടും വിജയ വഴിയില്‍ നിന്ന് പരാജയ വഴിയിലേക്ക് തിരിച്ചെത്തി. സ്വന്തം ഗ്രൗണ്ടില്‍ ആസ്റ്റണ്‍ വില്ലയോടാണ് ചെല്‍സി പരാജയപ്പെട്ടത്. ഉനായ് എമെറിയുടെ ടീം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വന്ന് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ചെല്‍സിയുടെ ഡിഫന്‍സിലെ ഒരു പിഴവ് നല്‍കിയ അവസരം മുതലെടുത്ത് ആയിരുന്നു വില്ല തങ്ങളുടെ ആദ്യ ഗോള്‍ നേടിയത്. 18ആം മിനുട്ടില്‍ ഒലി വാറ്റ്കിന്‍സിന് കിട്ടിയ അവസരം താരം ഒരു ചിപിലൂടെ വലയില്‍ എത്തിച്ചു.

രണ്ടാം പകുതിയില്‍ ചെല്‍സി വിജയത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കെ ഒരു കോര്‍ണറില്‍ നിന്ന് ആസ്റ്റണ്‍ വില്ല അവരുടെ രണ്ടാം ഗോളും നേടി. 56ആം മിനുട്ടില്‍ പെനാള്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ടിലൂടെ മഗിന്നായിരുന്നു ഗോള്‍ നേടിയത്ം സ്‌കോര്‍ 0-2. മികച്ച ഗോളിക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടിയ എമി മാര്‍ട്ടിനെസിന്റെ സേവുകളാണ് വില്ലയ്ക്ക് തുണയായത്.ഈ പരാജയത്തോടെ ചെല്‍സി ആദ്യ പത്തില്‍ നിന്നും പുറത്തായി. ഇപ്പോള്‍ 38 പോയിന്റുമായി ചെല്‍സി 11ആം സ്ഥാനത്താണ്.

Exit mobile version