രാജ്യദ്രോഹ നിയമം റദ്ദാക്കി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: രാജ്യദ്രോഹ നിയമം റദ്ദാക്കി പാക്കിസ്ഥാന്‍. ബ്രിട്ടീഷ് കാലത്തെ നിയമം ലാഹോര്‍ ഹൈക്കോടതിയാണ് റദ്ദാക്കിയത്. പാക്കിസ്ഥാന്‍ പീനല്‍ കോഡിന്റെ (പി.പി.സി) സെക്ഷന്‍ 124-എ പ്രകാരമുള്ള രാജ്യദ്രോഹ കുറ്റമാണ് ജസ്റ്റിസ് ഷാഹിദ് കരീം എടുത്തുകളഞ്ഞത്.

ഹാറൂണ്‍ ഫാറൂഖ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് നടപടി. വാദം കേട്ട ലാഹോര്‍ ഹൈക്കോടതി ഈ നിയമം റദ്ദാക്കുകയായിരുന്നു. ഇത് ഭരണഘടനയ്ക്ക് കീഴിലുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.

അഭിപ്രായ സ്വാതന്ത്ര്യം, വിമര്‍ശനം എന്നിവ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമായി ഈ നിയമം ഉപയോഗിക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ 124-എ വകുപ്പ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

Exit mobile version