തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമ ഭേദഗതിക്കെതിരെ കേരളം. വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര വനിതാ കമ്മിഷന്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വിഷയം സിപിഎമ്മില്‍ ചര്‍ച്ച ചെയ്തശേഷമാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടു കത്തിലൂടെ കമ്മിഷനെ അറിയിച്ചത്.
18 വയസ്സില്‍ വോട്ട് ചെയ്യുന്ന പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ 21 വയസ്സുവരെ കാത്തിരിക്കണമെന്നു പറയുന്നതു ശരിയല്ലെന്നാണ് കത്തില്‍ പറയുന്നത്. മാത്രമല്ല പോക്‌സോ നിയമപ്രകാരം പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിനു 18 വയസ്സ് കഴിഞ്ഞവര്‍ക്കു തടസ്സമില്ലെന്നും കത്തില്‍ പരാമര്‍ഷിക്കുന്നുണ്ട്.
ദേശീയതലത്തില്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളും കേന്ദ്രത്തിന്റെ നിയമ ഭേദഗതിയെ എതിര്‍ക്കുന്നുണ്ട്. 2021 ഡിസംബറില്‍ ലോക്‌സഭയില്‍ സ്മൃതി ഇറാനി അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. ഇതു തിരികെ എത്തി ലോക്‌സഭയും രാജ്യസഭയും പാസാക്കിയാലേ നിയമമാകുകയുള്ളൂ.
Discussion about this post