ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ സ്വിച്ചോൺ കർമ്മം, ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു. ദിലീപിന്റെ നൂറ്റിനാല്പത്തിയൊമ്പതാമത്തെ ചിത്രമാണ്. ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ദിലീപ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിർ നിർവ്വഹിക്കുന്നു. രാജേഷ് രാഘവൻ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം പകരുന്നു.
എഡിറ്റർ- ദീപു ജോസഫ്, പ്രോജക്ട് ഹെഡ്-റോഷൻ ചിറ്റൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനൂപ് പത്മനാഭൻ, കെ പി വ്യാസൻ. പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ,പ്രൊഡക്ഷൻ ഡിസൈനർ- നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ- സമീറ സനീഷ്,മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, സ്റ്റിൽസ്- രാംദാസ് മാത്തൂർ, ഡിസൈൻ- യെല്ലോടൂത്ത്.ഏപ്രിൽ പതിനഞ്ച് മുതൽ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.
പി ആർ ഒ- എ എസ് ദിനേശ്
Discussion about this post