രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർദ്ധനവ്; 5 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,151 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 5 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. നിലവിൽ 11,903 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ച് 22ന് ഉന്നതതല യോഗം ചേർന്നിരുന്നു. കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ വിശദീകരിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.

Exit mobile version