ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന് സൂചന. ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരാണ് ലോക്‌സഭയില്‍ വച്ച് രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്.
ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്പീക്കര്‍ നടപടിക്കൊരുങ്ങുന്നത്. മോദി പരാമര്‍ശത്തിന്റെ പേരിലുണ്ടായ അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ചതിന്റെ പശ്ചാത്തലത്തില്‍ എം.പി സ്ഥാനത്ത് നിന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയാഗ്യനാക്കിയിരുന്നു.