‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുമെന്ന ഭീഷണിക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് മന്ദിരത്തിൽ. സ്പീക്കറുടെ നിർദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാത്തിടത്തോളം അദ്ദേഹം എംപി സ്ഥാനത്ത് തുടരും.
സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനാൽ രാഹുൽ ഗാന്ധി പാർലമെന്റ് നടപടികളിൽ പങ്കെടുക്കില്ലെന്നും അപ്പീലുമായി ഉന്നത കോടതികളെ സമീപിക്കുമെന്നുമായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നത്.
രാഹുൽ പാർലമെന്റിൽ എത്തിയെങ്കിലും ലോക്സഭയിൽ പ്രവേശിക്കുന്നതിന് മുമ്പ് സഭാ നടപടികൾ നിർത്തിവച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ലോക്സഭ ഉച്ചയ്ക്ക് 12 മണി വരെ നിർത്തി വെച്ചത്.
Discussion about this post