തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചതോടെ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും വർധനവ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വർധിച്ചാൽ നേരിടാൻ മെഡിക്കൽ കോളേജുകളും തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ള വകഭേദമായതിനാൽ ജാഗ്രത ശക്തമാക്കണമെന്നാണ് ആരോഗ്യമേഖലയിലുള്ളവരുടെ മുന്നറിയിപ്പ്.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുതിയ സാഹചര്യത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് കേസുകളിലെ വർധനവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വർധനവുണ്ടാക്കിയിട്ടുണ്ട്. സജീവ രോഗികളിൽ 10 ശതമാനം പേർക്കാണ് ആശുപത്രികളിൽ ചികിത്സ വേണ്ടി വരുന്നത്. മെഡിക്കൽ കോളേജുകളിൽ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും നേരിയ വർധനവുണ്ടെന്ന് അധികൃതർ പറയുന്നു.
Discussion about this post