നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്? എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ ഈ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുലിന് വിനയായത്. പറഞ്ഞുകുടുങ്ങിയ വാക്കിന്റെ പേരില്‍ മൂന്ന് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്തിനു പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി കുരുക്ക് മുറുകുകയാണ്
രണ്ട് വർഷത്തെ തടവ് ശിക്ഷ മേൽ കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ലോക്സഭ അംഗത്വം നഷ്ടമാകാൻ വരെ സാധ്യതയുണ്ട്. പാർലമെന്റിൽ രാഹുലിനെതിരെ പ്രതിഷേധം തുടരുന്ന ബി.ജെ.പി പ്രതിഷേധ പരിപാടികൾ കൂടുതൽ ശക്തമാക്കാനാണു ലക്ഷ്യമിടുന്നത്
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരം രാഹുലിന്റെ ശിക്ഷ കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ സാങ്കേതികമായി ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെടും.
ഒരു വ്യക്തിയെ ക്രിമിനൽ കേസിൽ രണ്ടോ അതിൽ കൂടുതൽ വർഷത്തേക്കോ ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധി എന്ന നിലയിൽ അയോഗ്യനാക്കണമെന്നാണ് നിയമം പറയുന്നത്. കോടതി വിധി സ്റ്റേ ചെയ്താൽ രാഹുൽഗാന്ധിക്ക് ജനപ്രതിനിധിയായി തുടരാം. എന്നാൽ അപ്പീലുമായി പോയാൽ രാഹുലിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്യുമോ എന്ന് വരും ദിവസങ്ങളിലേ അറിയാനാകൂ.
അതേസമയം അപകീർത്തിക്കേസിൽ കോടതി രണ്ടുവർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വചനങ്ങൾ ട്വീറ്റ്ചെയ്താണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.. സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാർഗം എന്നാണ് കോടതിയിൽ നേരിട്ട് ഹാജരായി ശിക്ഷാവിധി കേട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണമാണിത്.
ആരെയും വേദനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ പരാമർശ ഉദ്ദേശ്യം മോശമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോടതി വിധി അപ്രതീക്ഷിതമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. നിയമപരമായി നേരിടും. രാജ്യത്ത് സംഭവിക്കുന്നത് ജനമറിയട്ടെ. ഏകാധിപതിക്കെതിരെയാണ് രാഹുൽ ശബ്ദമുയർത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസിനു തന്നെ തലവേദനയാണെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പരിഹസിച്ചു. രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും അത് കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെ മുഴുവനും പ്രതികൂലമായി ബാധിക്കുന്നു. അദ്ദേഹത്തിന്റെ മനോഭാവം കാരണം കോൺഗ്രസ് കഷ്ടപ്പെടുകയാണെന്ന് ചില കോൺഗ്രസ് എംപിമാർ തന്നോട് പറഞ്ഞുവെന്നും കിരൺ റിജിജു പറഞ്ഞു.
ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സിജെഎം കോടതി ഇളവ് നൽകിയിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളന്മാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.
Discussion about this post