പാലക്കാട്: യുവ കഥാകൃത്ത് എസ് ജയേഷ് (39) അന്തരിച്ചു. തലചുറ്റി വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയായിരുന്നു അന്ത്യം. പാലക്കാട് വീട്ടിൽ വെച്ചാണ് സംസ്കാരം.
പനിയെത്തുടർന്ന് ജയേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് തല ചുറ്റി വീണത്. കഴിഞ്ഞ 13-ാം തിയതിയായിരുന്നു അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള ജയേഷിനായി മികച്ച ചികിത്സാ ഉറപ്പാക്കാൻ സുഹൃത്തുക്കൾ പണം സമാഹരിച്ചു വരുന്നതിനിടെയായിരുന്നു മരണം.
മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നിവയാണ് ജയേഷിൻ്റെ പ്രസിദ്ധീകരണങ്ങൾ. ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നീ തമിഴ് എഴുത്തുകാരുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ജയേഷാണ്.
Discussion about this post