ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സ്വതന്ത്ര സമിതിയെ കൊണ്ട് പരിശോധന നടത്തണമെന്ന ആവശ്യവുമായി കേരളം ഇന്ന് സുപ്രീം കോടതിയില്‍. ഒരു വര്‍ഷത്തിനകം പരിശോധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
പരിശോധന നടത്തുമ്പോള്‍ കേരളത്തിന്റെയും, തമിഴ്‌നാടിന്റേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പ് വരുത്തണം. പരിശോധന മുഴുവനായി വീഡിയോയില്‍ ചിത്രീകരിക്കണെമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരം ആണെന്ന് വ്യക്തമാക്കി കേന്ദ്ര ജല കമ്മീഷനും, മേല്‍നോട്ട സമിതിയും സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും ഇന്നും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.