സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനങ്ങൾ ഫലം കണ്ടു തുടങ്ങിയെന്ന് കഴിഞ്ഞ 10 ദിവസത്തെ റിപോർട്ടുകൾ പരിശോധിച്ചാൽ വ്യക്തമാകും. മാത്രവുമല്ല, തിരുവന്തപുരത്തു നിന്നും പുറത്തു വന്ന എല്ലാ കാലാവസ്ഥ പ്രവചനങ്ങളും തന്നെ സത്യമായി കഴിഞ്ഞിരിക്കുന്ന വേളയിലാണ് അടുത്ത കണ്ടുപിടുത്തവുമായി കേന്ദ്രം വന്നിരിക്കുന്നത്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ പെയ്തിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് 19ന് വൈകിട്ട് നാലിന് ശേഷം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും ഉണ്ടായിരുന്നു.

Exit mobile version