പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നെന്ന പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാനെത്തിയ ഡല്‍ഹി പൊലീസിനെ കാണാന്‍ കൂട്ടാക്കാതെ കോണ്‍്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊലീസിനെ ഇതുവരെ വീട്ടിലേക്ക് കയറ്റിയിട്ടില്ല. ഭയപ്പെടുത്തി വിവരങ്ങള്‍ തേടാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോണ്‍്ഗ്രസ് ആരോപിച്ചു.
സംഭവം അറിഞ്ഞ് രാഹുലിന്‍രെ വസതിയ്ക്ക് മുന്നില്‍ തടിച്ച് കൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ മുദ്രാവാക്യങ്ങളുമാണ് അണിനിരന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് സംഘം മറ്റൊരു ഗേറ്റിലേക്ക് മാറി.
നേരത്തെ മൊഴി നല്‍കാന്‍ രാഹുലിന് ഡല്‍ഹി പൊലീസ് നോട്ടീസയച്ചിരുന്നു. മാര്‍ച്ച് 15ന് നല്‍കിയ നോട്ടീസിന് രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല. വീണ്ടും അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നുവെന്ന് ഡല്‍ഹിപൊലീസ് അറിയിച്ചു.