ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 800 കടന്നു. 126 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വര്‍ധന. 76 സാംപിളുകളില്‍ പുതിയ കോവിഡ് വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് 5,389 കോവിഡ് കേസുകള്‍ ഉണ്ടെന്നാണ് ശനിയാഴ്ചയിലെ കണക്ക്.മഹാരാഷ്ട്രയില്‍ മാത്രം 1,000 കടന്നു.പുതിയ സാഹചര്യത്തില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പു നിര്‍ദേശം നല്‍കി. കഴിഞ്ഞ നവംബര്‍ 14ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് സജീവ കേസുകളുടെ എണ്ണം 1000 കടക്കുന്നത്. പുണെയിലാണ് ഏറ്റവും കൂടുതല്‍ സജീവ കേസുകള്‍ ഉള്ളത് 312. മുംബൈയില്‍ 200, താനെയില്‍ 172. അതേസമയം, കോവിഡ് വകഭേദമായ എക്‌സ്ബിബി.1.16 വൈറസിന്റെ സാന്നിധ്യം കര്‍ണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡല്‍ഹി (5) ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരി ഒന്നിനാണ് ഇത് ആദ്യമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ഇപ്പോള്‍ വ്യാപിക്കാന്‍ കാരണം ഈ വകഭേദമാണെന്ന് സംശയിക്കുന്നു.
Discussion about this post