ആദ്യ വേനല്‍ മഴ സാമ്പിള്‍ ശേഖരിക്കുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഗുരുതര വീഴ്ച

കൊച്ചി : ആദ്യ വേനല്‍ മഴ അമ്ല മഴ ആകുമെന്ന ആശങ്ക നിലനില്‍ക്കെ മഴ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഗുരുതര വീഴ്ച. അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് ജനങ്ങളുടെ ജീവന് ഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തിന് യാതൊരു വിലയും നല്‍കാതെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇത്തരത്തില്‍ പ്രതികരിച്ചത്.

പ്രോട്ടോകോള്‍ പ്രകാരം സാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവകാശവാദം.നിരവധി ഉദ്യോഗസ്ഥരുടെ പരിശ്രമ ഫലമായി ദിവസങ്ങളോളം ഏകദേശം പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തി വന്നിരുന്ന ബ്രഹ്മപുരമ കേസില്‍ ഏറെ മോശമായ രീതിയിലാണ് ആദ്യ മഴയുടെ സാമ്പിള്‍ ശേഖരണവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതികരിച്ചത്.

തീപിടുത്തതിന് ശേഷമുള്ള ആദ്യ മഴയെ ഭയക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മഴവെള്ളം ഒലിച്ച് അത് മറ്റ് ജലശ്രോതസ്സുകളിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും അത് ഭയക്കേണ്ടതുണ്ടെന്നുമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ നല്‍കിയ മറുപടി. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോര്‍ഡാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്.ആദ്യ മഴ ലഭിച്ചത് ബുധനാഴ്ച വൈകീട്ടാണ്.

സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസിഡ്യര്‍ പ്രകാരം മഴ സാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ന്യായം.അമ്ല മഴയ്ക്കുള്ള സാഹചര്യം കൊച്ചിയിയില്ലെന്നാണ് നിലവിവുളള വിശദീകരണം. ഇനി അടുത്ത മഴയുടെ സാമ്പിള്‍ പരിശോധിക്കാമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പറയുന്നത്.ഡയോക്‌സിന്‍ സാന്നിധ്യത്തിന്റെ പരിശോധനയ്ക്ക് ശേഷം ഇതുവരെയും കൊച്ചിയിലെ അന്തരീക്ഷത്തിന്റെ കെമിക്കല്‍ അനാലിസിസ് നടത്തിട്ടില്ല. ആസിഡ് മഴയ്ക്ക് കാരണമായേക്കാവുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയാന്‍ ഓദ്യോഗിക സാമ്പിള്‍ ശേഖരണം നടന്നിട്ടില്ല.

Exit mobile version