Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News Kerala

നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ

News Bureau by News Bureau
Mar 16, 2023, 11:07 am IST
in Kerala, News
Share on FacebookShare on TwitterTelegram

തിരുവനന്തപുരം: സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള റൂള്‍ 50 ഇല്‍ തീരുമാനം ഉണ്ടായാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ വിഷയത്തിലും റൂള്‍ 50 അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ, സഭ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവും നിലപാട് സ്വീകരിച്ചു.

വാച്ച് ആന്‍ഡ് വാര്‍ഡ് പ്രകോപനമില്ലാതെ ഉപദ്രവിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിന് എതിരെ നടപടി വേണം. അടിയന്തിര പ്രമേയം നല്‍കുന്നതിനുള്ള അവകാശം നിഷേധിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് വി ഡി സതീശന്‍ ഉന്നയിച്ചത്. നിയമസഭയില്‍ സമാന്തര സഭ നടത്തിയതുമായി ബന്ധപ്പെട്ട് നടപടി വേണമെന്ന ആവശ്യം ഭരണപക്ഷം യോഗത്തില്‍ ഉയര്‍ത്തി. പിന്നാലെ യോഗം ധാരണയില്ലാതെ പിരിഞ്ഞു.

തുടര്‍ന്ന് നിയമസഭാ സമ്മേളനം ആരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു. എംഎല്‍എമാരെ കൈയേറ്റം ചെയ്ത വാച്ച് ആന്റ് വാര്‍ഡന്മാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. മൂന്നാം ദിവസവും ശക്തമായ പ്രതിഷേധമാണ് സഭയില്‍ ഉണ്ടായത്. സ്പീക്കര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി. ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേളയും റദ്ദാക്കി.

അതിനിടെ കഴിഞ്ഞ ദിവസം സഭയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് സ്പീക്കര്‍ പറഞ്ഞു. കേരള ചരിത്രത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ്. സഭയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്ത് വിട്ടത് ശരിയായില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

സഭാ ടിവി പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ പൂര്‍ണമായും അവഗണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചു. സഭ ടിവി പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും മറച്ചു വയ്ക്കുന്നു. ഏകപക്ഷീയമായി ഭരണകക്ഷിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നുവെന്നാണ് വി ഡി സതീശന്റെ ആരോപണം. തുടര്‍ന്ന് സഭാ ടിവി കമ്മിറ്റിയില്‍ അംഗങ്ങളായ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെക്കും. ആബിദ് ഹുസൈന്‍ തങ്ങള്‍, എം വിന്‍സന്റ്, മോന്‍സ് ജോസഫ്, റോജി എം ജോണ്‍ എന്നിവരാണ് രാജിവെക്കുക. പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയില്‍ കാണിക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം.

Tags: udfspeakerkerala assemblyLDF
ShareSendTweetShare

Related Posts

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies