ഹൈദരാബാദ്: മുന്‍ സി.ബി.ഐ ഡയറക്ടര്‍ കെ വിജയ രാമറാവു(80) അന്തരിച്ചു. മസ്തിഷ്‌ക സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. .ഹൈാദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ ആരോഗ്യനില വഷളായി.രാത്രി 7:30 ഓടെ ആശുപത്രി വൃത്തങ്ങള്‍ മരണം സ്ഥിരീകരിച്ചു.
നിരവധി രാഷ്ട്രീയ -സാമൂഹിക നേതാക്കള്‍ റാവുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രശംസിച്ചാണ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അനുശോചനം രേഖപ്പെടുത്തിയത്.
സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം, വിജയരാമ റാവു തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേരുകയും 1999-ല്‍ ഖൈരതാബാദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പി ജനാര്‍ദന്‍ റെഡ്ഡിക്കെതിരെ വിജയിക്കുകയും ചെയ്തിരുന്നു. എന്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരില്‍ റോഡ്‌സ് ആന്‍ഡ് ബില്‍ഡിംഗ്‌സ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. തെലങ്കാന സംസ്ഥാന രൂപീകരണത്തിനുശേഷം അദ്ദേഹം ഭാരത് രാഷ്ട്ര സമിതിയില്‍ ചേര്‍ന്നു.സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തും.
Discussion about this post