ബ്രഹ്മപുരത്ത് മരണം; വിഷപ്പുക മൂലമെന്ന് ആരോപണം

കൊച്ചി: തൃക്കാക്കര വാഴക്കാലയില്‍ 71 കാരനായ ലോറന്‍സ് ജോസഫ് മരിച്ചത് ബ്രഹ്മപുരത്തെ മാലിന്യ പുക ശ്വസിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍. ഏറെ നാളായി ശ്വാസകോശ പ്രശ്‌നങ്ങളെ തുടര്‍ന്ന ചികിത്സയില്‍ കഴിയുന്ന ലോറന്‍സിന്റെ രോഗം തീ പിടിത്തത്തിന് ശേഷം മൂര്‍ച്ഛിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

ബ്രഹ്മപുരത്തെ മാലിന്യപുക വലിയ തോതില്‍ വ്യാപിച്ച ഒരു പ്രദേശമായിരുന്നു വാഴക്കാല. കഴിഞ്ഞ ഒരാഴ്ച്ചയായി ലോറന്‍സ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശേഷം വീട്ടിലേക്ക് മടങ്ങിയ ലോറന്‍സ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരണപ്പെട്ടത്. അസുഖം മൂർച്ഛിക്കാൻ വിഷപ്പുക കാരണമായെന്ന് ഹൈബി ഈഡൻ എം പിയും ആരോപിച്ചു. പ്രശ്നം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും ഹൈബി പറഞ്ഞു.

Exit mobile version