തിരുവനന്തപുരം: വ്യക്കയും കരളും വില്പനക്കെന്ന് വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് ദമ്പതികളുടെ പ്രതിഷേധം. കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് പ്രതിഷേധം നടത്തുന്നത്. കരിമഠം കോളനി പുത്തന്‍ റോഡിലെ വാടക വീട്ടിലാണ് വ്യക്കയും കരളും വില്‍ക്കാനുണ്ടെന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയുടെ പേരിലെഴുതി കൊടുത്ത കടമുറി സഹോദരനില്‍ നിന്ന് വിട്ട് കിട്ടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സന്തോഷിന്റേയും ഭാര്യയുടേയും ഉപജീവനമാര്‍ഗമായിരുന്നു കടമുറി. ഇത് വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സഹോദരനുമായി സന്തോഷ് തര്‍ക്കമുണ്ടാവുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഭാരപ്പെട്ട പണികള്‍ ചെയ്യാന്‍ കഴിയില്ലെന്ന് സന്തോഷ് പറഞ്ഞു.
കടമുറി വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അമ്മയുടെ മരണത്തോടെ ഏഴ് മക്കള്‍ക്കും അവകാശമുള്ള കടമുറി എങ്ങിനെ വിട്ടു നല്‍കുമെന്നാണ് സന്തോഷിന്റെ സഹോദരന്‍ ചോദിക്കുന്നത്.