ബ്രഹ്മപുരം തീപിടിത്തം; ഹൈക്കോടതി നിയോഗിച്ച സമിതി ശനിയാഴ്ച സ്ഥലം സന്ദര്‍ശിക്കും

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്ത വിഷയത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക നിരീക്ഷണ സമിതി ശനിയാഴ്ച ബ്രഹ്മപുരം സന്ദര്‍ശിക്കും.

ജില്ലാ കലക്ടര്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, മലിനീകരണ നിയന്ത്രണം ബോര്‍ഡ് ചീഫ് എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയാണ് പ്ലാന്റ് സന്ദര്‍ശിക്കുക.

24 മണിക്കുറിനുള്ളില്‍ ബ്രഹ്മപുരം സന്ദര്‍ശിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സമിതി ഇവിടെ സന്ദര്‍ശനം നടത്തുന്നത്.അതേ സമയം പുക കെടുത്തല്‍ പ്രവര്‍ത്തങ്ങള്‍ തുടരുന്നു. ഇന്ന് മുതല്‍ കൊച്ചിയിലെ മാലിന്യ നീക്കം സംഹന്ധിച്ചുളള പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കണമെന്നും അധികൃതരോട് കോടതി നിര്‍ദേശിച്ചിരുന്നു.

Exit mobile version