ബീജിംങ്: ഷി ജിന്‍പിംഗ് മൂന്നാം തവണയും ചൈനീസ് പ്രസിഡന്റായി അധികാരമേറ്റു.ഷി അഞ്ച് വര്‍ഷം കൂടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായതിന് ശേഷമാണ് ചൈനയുടെ റബ്ബര്‍ സ്റ്റാമ്പ് പാര്‍ലമെന്റിന്റെ നിയമനം. തലമുറകളായി ചൈനയുടെ ഏറ്റവും ശക്തനായ നേതാവായി മാറിയ ആളാണ് ഷി ജിന്‍പിംഗ്. ഷി തന്റെ സീറോ-കോവിഡ് നയത്തിലും അത് ഉപേക്ഷിച്ചതിന് ശേഷമുണ്ടായ ആളുകളുടെ മരണത്തിലും വ്യാപകമായ പ്രതിഷേധവും നേരിടേണ്ടി വന്നു.
ചൈനയില്‍ ഏകദേശം അഞ്ച് ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് പാര്‍ലമെന്ററി മീറ്റിംഗിന് ശേഷം നേതാക്കള്‍ അറിയിച്ചു. അതുപോലെ തന്നെ പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുന്നതിലും തീരുമാനങ്ങളെടുത്തു.
നിയമനിര്‍മ്മാതാക്കള്‍ ബീജിംങിലെ ശാസ്ത്ര മന്ത്രാലയത്തിന്റെയും സാങ്കേതിക വിദ്യകളുടെയും നവീകരണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.കൂടാതെ ഏകകണ്ഠമായ വോട്ടെടുപ്പില്‍ രാജ്യത്തെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ തലവനായി വീണ്ടും അദ്ദേഹത്തെ തിരഞ്ഞെടുത്തു.