ബ്രഹ്മപുരത്ത് പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും.മാലിന്യം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇളക്കി അതിന് അടിയിലെ കനല്‍ വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമിക്കുന്നത്. ഇതിന് വേണ്ടി ബ്രഹ്മപുരത്ത് 30 ഫയര്‍ എഞ്ചിനുകള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.ഹെലികോപ്റ്ററില്‍ നിന്ന് ആകാശമാര്‍ഗവും വെള്ളം ഒഴിക്കുന്നുണ്ട്.

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്‌നി രക്ഷാപ്രവര്‍ത്തകര്‍ പുക ശമിപ്പിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്. 70 ശതമാനം പ്രദേശത്തും പുക പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിന് തീപിടിച്ചതോടെ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തദ്ദേശ സ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലകട്ര്‍, കോര്‍പറേഷന്‍ സെക്രട്ടറി തുടങ്ങിയവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version