തിരുവനന്തപുരം: മാര്‍ച്ച് 26, 27 തീയതികളില്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 26 ന് തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സ്, എറണാകുളം ഷോര്‍ണൂര്‍ മെമു, എറണാകുളം ഗുരുവായൂര്‍ എക്‌സ്പ്രസ്, മാര്‍ച്ച് 27ന് കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് എന്നീ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദുചെയ്തു.
അതെ സമയം ട്രെയിന്‍ സര്‍വീസിലെ യാത്രക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ കെഎസ്ആര്‍ടിസി റെഗുലര്‍ സര്‍വീസുകള്‍ക്ക് പുറമേ കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകും. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് ടിക്കറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ അധിക സര്‍വീസുകള്‍ പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.
Discussion about this post