വിവാദ റിസോര്‍ട്ടിലെ ഓഹരി വില്‍ക്കാനൊരുങ്ങി ഇ.പി ജയരാജന്റെ കുടുംബം

തിരുവനന്തപുരം: കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വില്‍ക്കാനൊരുങ്ങി ഇ.പി ജയരാജന്റെ കുടുംബം. ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്സണുമാണ് ഓഹരി വില്‍ക്കുന്നത്. ഇരുവര്‍ക്കുമുള്ളത് 9199 ഓഹരിയാണ്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തം ഉണ്ട്. വിവാദങ്ങളെ തുടര്‍ന്ന് ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു.

കഴിഞ്ഞ ദിവസം വേദേകം റിസോര്‍ട്ടില്‍ കേന്ദ്ര ഏജിന്‍സി പരിശോധന നടത്തിയിരുന്നു. ഇന്‍കം ടാക്‌സ് വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്. വൈദേകം റിസോര്‍ട്ടിലെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലും വലിയ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇ പി യുടെ കുടുംബത്തിന്റെ തീരുമാനം.

Exit mobile version