ബ്രഹ്മപുരം തീപിടിത്തം; കലക്ടറെ സ്ഥലം മാറ്റി, രേണുരാജ് ഇനി വയനാട് കലക്ടര്‍

 

തിരുവനന്തപുരം: എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായതോടെ ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. എറണാകുളം ജില്ലകലക്ടര്‍ രേണുരാജിനെ വയനാട് കലക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ എന്‍.എസ്.കെ ഉമേഷാണ് ഇനി എറണാകുളം കലക്ടര്‍.

വിഷയം വിചാരണയ്ക്ക് എടുത്തപ്പോള്‍ കലക്ടര്‍ ഹാജരാകാതിരുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.തൃശൂര്‍ കലക്ടര്‍ ഹരിത വി.കുമാറിനെ ആലപ്പുഴ കലക്ടറായി നിയമിച്ചു. വയനാട് കലക്ടര്‍ എ.ഗീതയെ കോഴിക്കോട് കലക്ടറാക്കി. ആലപ്പുഴ കലക്ടര്‍ വി.ആര്‍.കെ. തേജയെ തൃശൂര്‍ കലക്ടറാക്കി.

 

Exit mobile version