വർക്കലയിൽ പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈമാസ്റ്റ് വിളക്കുതൂണില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ ട്രെയ്‌നര്‍ അടക്കം 3 പേരെ പൊലീസ് കസ്റ്റഡയിലെടുത്തു. ഉത്തരാഖണ്ഡ് സ്വദേശിയായ ട്രെയ്‌നര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് പിടിയിലായത്.അപകടകരമായി പറക്കല്‍ നടത്തിയതിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ അപകടത്തില്‍പ്പെട്ട ആളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
80 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന വിനോദസഞ്ചാരിയായ കോയമ്പത്തൂര്‍ സ്വദേശിനി പവിത്രയേയും (28) ട്രെയ്‌നറെയും ഒന്നര മണിക്കൂറുകള്‍ക്ക് ശേഷമാണ് സുരക്ഷിതമായി താഴെയിറക്കാനായത്. പ്രഥമശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിട്ടു. ഇരുവരും ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. വര്‍ക്കല ഹെലിപ്പാഡില്‍നിന്നു പറന്നുപൊങ്ങിയ പാരാഗ്ലൈഡറിന് കാറ്റിന്റെ ദിശ മാറിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 350 മീറ്റര്‍ അകലെ പാപനാശം കടപ്പുറത്തെ ഹൈമാസ്റ്റ് വിളക്കിലാണു കുടുങ്ങിയത്.
Discussion about this post