ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ.പി.ജയരാജനെ പിന്തുണച്ച് എം.വി.ഗോവിന്ദന്‍

കൊച്ചി: ജെൻ്റർ ന്യൂട്രാലിറ്റി പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് പെണ്‍കുട്ടി വസ്ത്രം ധരിച്ചുവന്നതെന്നും ജയരാജന്റേത് സ്വാഭാവിക ചോദ്യമാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

പാന്റ്‌സും ഷര്‍ട്ടും ധരിച്ച് പെണ്‍കുട്ടികളെ ആണ്‍കുട്ടികളെ പോലെ സമരത്തിനിറക്കുന്നുവെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. പെണ്‍കുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോണ്‍ഗ്രസ് നേതാക്കള്‍ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇ പി ജയരാജന്റെ ഈ പ്രസ്താവന തള്ളാതെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

ഇപി പറഞ്ഞത് പൊലീസ് തിരിച്ചറിഞ്ഞില്ല എന്നതാണ്. അത് സ്വാഭാവിക പ്രതികരണമാണ്. പെണ്‍കുട്ടികള്‍ക്ക് ഒരു വസ്ത്രം മാത്രമേ ധരിക്കാനാകൂ എന്ന പൊതുബോധം മാറണമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കടുത്ത ശത്രു ആര്‍എസ്എസ് ആണെന്നും കോണ്‍ഗ്രസും ഇതേ സമീപനം സ്വീകരിച്ചു പോന്നവരാണെന്നും സിപിഐഎം സെക്രട്ടറി ആരോപിച്ചു.

 

Exit mobile version