പരസ്പരം പോരടിക്കുന്ന രണ്ടു ഉരഗങ്ങള്‍. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്ക് വെച്ച വീഡിയോ ദൃശ്യത്തില്‍ രണ്ടു ഉരഗങ്ങള്‍ തമ്മിലുള്ള പോരാട്ടം വ്യക്തമായി കാണാം. ഐഐഎം കൊല്‍ക്കത്തയില്‍ നിന്നുള്ളതാണീ മനോഹര ദൃശ്യങ്ങള്‍. വീഡിയോയിലുള്ളത് മുതലയാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.
ഏതാനും ദശാബ്ദങ്ങളായി ഐഐഎം ക്യാംപസ് തന്നെയാണ് ഉരഗങ്ങളുടെ വാസസ്ഥലം. ഇരു കൂട്ടരും തമ്മിലുള്ള പോരാട്ടം ആരോ ഫോണില്‍യതാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. സംഘര്‍ഷങ്ങള്‍ നേരിടുവാന്‍ പഠിക്കുന്നു എന്ന തലക്കെട്ടോടെയാണ് സുശാന്ത നന്ദ 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
പാര്‍ക്കിലെ കമിതാക്കളെ അനുകരിക്കുന്നതാകാം, ഫെബ്രുവരി തീര്‍ന്നെങ്കിലും പ്രണയം ഇപ്പോഴും ബാക്കിയാണ് എന്നിങ്ങനെ പോകുന്നു സോഷ്യല്‍മീഡിയ കമന്റുകള്‍. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലാകാം ഇരുക്കൂട്ടരും തമ്മിലുള്ള പോരെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു.