ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം സംബന്ധിച്ച് സുപ്രധാന ഉത്തരവിറക്കി സുപീംകോടതി. നിലവില്‍ നടക്കുന്ന നിയമന രീതി മാറ്റണമെന്ന് നിര്‍ദേശിച്ച കോടതി ഇതിനായി മൂന്നംഗ സമിതിയെയും നിശ്ചയിച്ചു. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം ഈ സമിതി. ഈ സമിതിക്കാകും തെരഞ്ഞെടുപ്പ് കമ്മീഷനെ നിര്‍ദേശിക്കാനുള്ള അധികാരം നല്‍കുന്നത്.
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവാകും സമിതിയിലെ അംഗം. മൂന്നംഗ സമിതിയുടെ ഉപദേശ പ്രകാരം ചീഫ് ഇലക്ഷന്‍ കമ്മീഷണറെയും ഇലക്ഷന്‍ കമ്മീഷണര്‍മാരെയും രാഷ്ട്രപതിക്ക് നിയമിക്കാമെന്നും സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ വിധി.
Discussion about this post