സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും വി.ഐ.പികള്‍ക്കായി 80 ലക്ഷം മാസവാടകയിൽ ഹെലികോപ്ടര്‍

ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കാവും കോപ്ടര്‍ കൂടുതലായും ഉപയോഗിക്കുക

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി കനക്കുമ്പോഴും ഉന്നത പദവിയിരിക്കുന്ന മുഖ്യമന്ത്രി, ഗവര്‍ണര്‍, പൊലീസ് മേധാവി തുടങ്ങിയ വി.ഐ.പികള്‍ക്കായി മാസം 80 ലക്ഷത്തിലേറെ വാടക നല്‍കേണ്ട ഇരട്ട എന്‍ജിന്‍ ഹെലികോപ്ടര്‍ വരുന്നു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം അറിയിച്ചത്.മുന്‍പ് 2021 ല്‍ ഇത് മന്ത്രിസഭാ യോഗം അനുമതി നല്‍കിയില്ല.മത്സര ലേലത്തിലൂടെ കോപ്ടറിന് പുതിയ കരാറുണ്ടാക്കാനാണ് നിലവിലുളള തീരുമാനം.

തമിഴ്‌നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്കായി കോപ്ടര്‍ സര്‍വീസ് നടത്തുന്ന ചിപ്‌സണ്‍ ഏവിയേഷനെ പൊലീസ് മുന്‍പേ തിരഞ്ഞെടുത്തിരുന്നു. 80ലക്ഷം രൂപയ്ക്ക് 20 മണിക്കൂര്‍ പറക്കും. അധിക മണിക്കൂറുകള്‍ക്ക് 90,000രൂപ വീതം നല്‍കണം.ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കാവും കോപ്ടര്‍ കൂടുതലായും ഉപയോഗിക്കുക. വടക്കന്‍ ജില്ലകളിലെ വരുന്ന യാത്രയ്ക്ക് സ്വകാര്യ കോപ്ടര്‍ ദിവസ വാടകയ്‌ക്കെടുക്കുന്നു.

ആറ് വി.ഐ.പികളെയും 9 സാധാരണ യാത്രക്കാരെയും അവരുടെ പത്ത് കിലോ വീതം ലഗേജും വഹിക്കാനാവുന്ന, 15വര്‍ഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറുകളാണ് മൂന്നു വര്‍ഷത്തേക്ക് വാടകയ്‌ക്കെടുക്കുനന്ത്. വി.ഐ.പികള്‍ക്ക് വിശാലമായ സീറ്റുകളാണ് ഉളളത്. മഴക്കാറോ കാറ്റോ ഉണ്ടെങ്കില്‍ ഇത് പറക്കില്ല.കുറച്ച് വര്‍ഷം മുന്‍പ് 1.70കോടി മാസ് വാടകയ്‌ക്കെടുത്ത കോപ്ടറിന് 22.21കോടിയോളം ചെലവിട്ടിരുന്നു. എന്നാല്‍ അതിനനുസൃതമായി പറന്നതുമില്ല. ഛത്തീസ്ഗഡില്‍ ഇതേ കോപ്ടറിന് മാസവാടക 85 ലക്ഷമാണ്. പൊലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ടില്‍ നിന്നാണ് വാടക നല്‍കുന്നത്.

വിവിധ ദൗത്യങ്ങള്‍

Exit mobile version