ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. നിലവില്‍ രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ കാര്യക്ഷമമാക്കണമെന്ന് സുപ്രീംകോടതി പുതിയ ഉത്തരവ്.
മുകേഷ് അംബാനിക്കെതിരെ നിരവധി കോണുകളില്‍ നിന്ന് ഭീഷണി ഉയരുന്നതിനാല്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം അസ്ഥിരമാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും കോടതിയില്‍ വാദം ഉയര്‍ന്നു വന്നു.
ജസ്റ്റിസ് കൃഷ്ണ മുരാരി, അഹ്‌സാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിര്‍ദ്ദേശം. അതേ സമയം അംബാനി കുടുംബത്തിന് ഇസൈഡ് പ്ലസ് സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും മഹാരാഷ്ട്ര സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കി.