അഴിമതി; ഇനി സർക്കാർ അനുമതി നിഷേധിച്ചാലും കുറ്റപത്രം നൽകാം, സർക്കുലർ ഇറക്കി വിജിലൻസ്

കേരളത്തിന് എന്നും അപവാദമായി നിലനിന്നിരുന്നത് ഒരു വിഭാഗം അഴിമതിക്കാരായ ഉദയയോഗസ്ഥരായിരുന്നു. ബാക്കി നിൽക്കുന്ന ഭൂരിപക്ഷം കറതീർന്ന ഉദ്യോഗസ്ഥരായിട്ടും ജനങ്ങൾ അവരെ വിശ്വസിക്കാൻ തയാറായിരുന്നില്ല. ആ അവസ്ഥയ്ക്കാണ് ഗവണ്മെന്റ് ഒരു തടവച്ചിരിക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ് മുന്നോട്ട് വരികയാണ്. സർക്കാർ അനുമതി നിഷേധിച്ചാലും അഴിമതിയിൽ പങ്കുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ് പുതിയ സർക്കുലർ ഇറക്കിയത്.

അഴിമതിക്കായി വ്യാജ രേഖ, ഗൂഡാലോചന എന്നിവയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കാം. അഴിമതി നടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ പല ഉദ്യോഗസ്ഥർക്കും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുന്നില്ല. പുതിയ സർക്കുലറോടെ ഇത്തരക്കാർക്കെതിരെ കുറ്റപത്രം സമർപ്പിക്കാം.

Exit mobile version