ഗുജറാത്ത്: ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ പെട്രോ കെമിക്കല്‍ കമ്പനിയില്‍ നടന്ന സ്ഫോടനത്തില്‍ രണ്ട് പേര് മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. എന്നാല്‍ സരിഗം ജിഐഡിസിയിലെ ഒരു കമ്പനിയിലാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.സ്ഫോടനത്തിന് പിറകേ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി. രണ്ട് മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. പരുക്കേറ്റ രണ്ട് പേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏത് രാസവസ്തുവാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഉറപ്പില്ലായിരുന്നുവെന്ന് അഗ്നിശമന ഉദ്ദ്യോഗസ്ഥന് രാഹുല്‍ മുരാരി പറഞ്ഞു.
ഗുജറാത്തിലെ പെട്രോ കെമിക്കല്‍ കമ്പനിയില്‍ സ്ഫോടനം
ഏത് രാസവസ്തുവാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഉറപ്പില്ലായിരുന്നുവെന്ന് അഗ്നിശമന ഉദ്ദ്യോഗസ്ഥന് രാഹുല്‍ മുരാരി പറഞ്ഞു
- News Bureau

- Categories: Kerala
- Tags: Fire ForcegujaratBlast at petrochemical company in GujaratGIDCGujarat policepetrochemical company
Related Content
ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
By
News Bureau
Apr 19, 2025, 03:34 pm IST
നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹർജി തള്ളി സുപ്രീം കോടതി
By
News Bureau
Apr 17, 2025, 03:37 pm IST
സമരത്തെ തള്ളി മുഖ്യമന്ത്രി; "അവസാന പ്രതീക്ഷയും കൈവിട്ടു"
By
News Bureau
Apr 17, 2025, 01:25 pm IST
രാഹുലിൻ്റെ തല ആകാശത്ത് കാണേണ്ടി വരും, കാൽ തറയിലുണ്ടാവില്ല; ഭീഷണിയുമായി ബിജെപി
By
News Bureau
Apr 17, 2025, 12:55 pm IST
എസ്എഫ്ഐഒ കുറ്റപത്രം; സമൻസ് അയക്കുന്നത് 2 മാസത്തേക്ക് തടഞ്ഞു
By
News Bureau
Apr 16, 2025, 03:00 pm IST
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടു പേര് കൊല്ലപ്പെട്ടു
By
News Bureau
Apr 15, 2025, 04:56 pm IST