കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെ കോൺവെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്.
വെട്ടുതുറ കോൺവെന്റിൽ ആണ് സംഭവം. കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രാർത്ഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് അന്നപൂരണിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.
മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കോൺവന്റ് അധികൃതർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. തുടർന്ന്, വാതിൽ തള്ളിത്തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. അതേസമയം, മഹാരാഷ്ട്രയിലെ സേവനം കഴിഞ്ഞ് ഒരു മാസം മുൻപാണ് അന്നപൂരണി കോൺവന്റിൽ തിരിച്ചെത്തിയത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post